കണ്ണൂർ : ശ്രീകണ്ഠപുരം പ്രതിമാസ പുഴയോര പുസ്തക ചർച്ച വേദിയായസാഹിത്യ തീരത്തിൻ്റെ നാലാംവാർഷികത്തോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുമായി സഹകരിച്ച് നടത്തി വരുന്ന നാലാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്ക്കാരം മഞ്ജു പി എൻ കരസ്ഥമാക്കി.”ഒരു തുള്ളി നക്ഷത്ര വെളിച്ചത്തിൽ അവൾ പുടവയുണക്കുന്നു” എന്ന കവിതാ സമാഹാരമാണ് പുരസ്ക്കാരത്തിനു അർഹമായത് -അകാലത്തിൽ പൊലിഞ്ഞ ചെങ്ങളായിലെ സാഹിത്യകാരൻ സാഹിദിൻ്റെ ഓർമ്മയ്ക്കായി ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാല നൽകുന്ന 10001 രൂപയും പ്രശസ്തി ശിൽപി ഷിനോജ് കെ ആചാരി നിർമിച്ച ശിൽപവുo പ്രശസ്തി പത്രമാണ് പുരസ്ക്കാരം .
2019 ജനുവരി മുതൽ 2022 മാർച്ച് അവസാനം വരെ മലയാളത്തിൽ ഇറങ്ങിയ എഴുത്തുകാരുടെ ആദ്യത്തെ കവിതാ സമാഹരണത്തിനാണ് ഇത്തവണ പുരസ്ക്കാരo ഏർപ്പെടുത്തിയത്.
എഴുത്തുകാരനും പ്രഭാഷകനുമായപ്രൊഫ. വി എസ് അനിൽകുമാറിൻ്റെ മേൽനോട്ടത്തിൽ നിരൂപകൻ എ വി പവിത്രൻ, കവികളായ മാധവൻ പുറച്ചേരി, ഡോ: കെ വി സിന്ധു എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ്
പുരസ്ക്കാരം പ്രഖ്യാപിച്ചത്.ഒഴുക്കുള്ള കാവ്യ ഭാഷയും, ഒതുക്കവും ചേർപ്പും, മൗലികവും മനോഹരവുമായ ബിംബങ്ങളും, പുതു കവിതയുടെ ഭാഷയും, അന്വേഷണവും, സ്ത്രീ അനുഭവത്തിൻ്റെ തീക്ഷ്ണതയും, ഏകാന്തതയോടുള്ള സംഭാഷണവും വേറിട്ട രീതിയിൽ പറയുന്നതാണ് മഞ്ജുവിൻ്റെ കവിത സമാഹാരമെന്ന് ജൂറി വിലയിരുത്തി.
2022 മെയ് 15ന് ഞായറാഴ്ച 3 മണിക്ക് ശ്രീകണ്ഠപുരം പുഴയോരത്ത് മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നടക്കുന്ന സാഹിത്യ തീരം നാലാം വാർഷികം, പ്രശസ്ത കവി വീരാൻ കുട്ടി ഉദ്ഘാടനവും പുരസ്ക്കാര വിതരണവും നടത്തുo.വി എസ് അനിൽകുമാർ അധ്യക്ഷനാവും. ബഷീർ പെരുവളത്ത് പറമ്പ് സാഹിത്യ തീരം ഇന്നലെകളിലൂടെ അവതരിപ്പിക്കും.നാലാം വാർഷികത്തോടനുബന്ധിച്ച് യുവ കഥാകൃത്തുക്കൾക്കായി നടത്തിയ സംസ്ഥാന തല കഥാ മൽസരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത് ജിൻഷ ഗംഗയുടെ “മല്ലൂരെതേവർ തെരുവ് ദൈവം” എന്ന കഥയാണ് – 2001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം കഥാകൃത്ത് പ്രമോദ് കൂവേരി ജേതാവിന് നൽകും.