കോവിഡിന് പിന്നാലെ മനുഷ്യ രാശിക്ക് ഭീഷണിയായി “ഡിസീസ് എക്സ്” മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയർത്തി “ഡിസീസ് എക്സ്” എത്തിയിരിക്കുന്നെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻഗാൻഡയിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. കോവിഡ് വൈറസിനെ സമാനമായ നിരക്കിൽ ഈ രോഗം പടരുമെന്നും മരണനിരക്ക് 50 – 90 ശതമാനം വരെയാകാമെന്നും
ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.
നിലവിൽ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാൽ മരണം നിശ്ചയമെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയ്ക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.