ആര്‍ആര്‍ആര്‍ ഛായാഗ്രാഹകന്‍ കെ.കെ സെന്തില്‍ കുമാറിന്റെ ഭാര്യ അന്തരിച്ചു.

0
45

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ ഛായാഗ്രാഹകന്‍ കെ.കെ സെന്തില്‍ കുമാറിന്റെ ഭാര്യ റൂഹി(റൂഹിനാസ്) അന്തരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിലുള്ള കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂഹി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിനിമാ രംഗത്തെ പ്രമുഖര്‍ റൂഹിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.

എസ്എസ് രാജമൗലിക്കൊപ്പം ഏറെ നാളായി സെന്തിൽ കുമാർ പ്രവർത്തിക്കുന്നുണ്ട്. ബാഹുബലി: ദി ബിഗിനിംഗ്, ബാഹുബലി: ദി കൺക്ലൂഷൻ, മഗധീര, യമദോംഗ, അരുന്ധതി, ഈഗ, ഛത്രപതി, സൈ എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു. ഓസ്കാര്‍ വേദിയിലടക്കം ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആറിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here