കൊല്ലം : പത്തനാപുരത്ത് വാഴപ്പാറയില്‍ നവവരനുൾപ്പടെ നാലു ബന്ധുക്കൾക്ക് കോവിഡ്. ഇതിനെ തുടർന്ന് വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്.
വിവാഹത്തില്‍ ആകെ 48 പേര്‍ പങ്കെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാമ്പിളുകള്‍ ടെസ്റ്റിനായി ശേഖരിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.