എഴുപതിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍

0
134

ഹാസ്യ താരത്തിന് സപ്തതിയുടെ ആശംസകൾ നേർന്ന് സിനിമാലോകവും ആരാധകരും!

മലയാളത്തിൻ്റെ ഹാസ്യ താരത്തിന് സപ്തതി ആഘോഷ വേളയിൽ ആശംസ അർപ്പിക്കുകയാണ് മലയാള സിനിമാ ലോകം. ഇക്കൊല്ലം മലയാള സിനിമയിലേക്ക് ആരാധകർ കാണാൻ ഇഷ്ടപ്പെടുന്ന തരത്തിൽ തന്നെയുള്ള ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ തൻ്റെ എഴുപതാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുകയാണ്. ജനുവരി 5നാണ് ജഗതി ശ്രീകുമാർ ജനിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കുടുംബാംഗങ്ങള്‍ മാത്രമാണ് താരത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമാകുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തും എന്ന വാര്‍ത്തയും ജഗതിയുടെ മകന്‍ രാജ് കുമാര്‍ നേരത്തേ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുകയെന്നും രാജ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി ശ്രീകുമാർ എന്ന സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടൻ അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രത്തിന് പകരം വെക്കാനില്ലാത്ത നടൻ തന്നെയാണ് ജഗതി ശ്രീകുമാർ. അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായിട്ടുള്ളത്. ഇതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

എന്നാൽ കുറെ വർഷങ്ങൾക്ക് മുൻപ് വളരെ അവിചാരിതമായാണ് ജഗതി ശ്രീകുമാറിന് സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാർ ഇക്കൊല്ലം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. ഈ വാർത്ത അമ്പിളിച്ചേട്ടൻ്റെ ആരാധകരൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here