തെലുങ്കു ദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു മാസങ്ങളായി ഉമാ മഹേശ്വരി അസുഖബാധിതയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
എന്‍ടിആറിന്റെ ഇളയമകളാണ് ഉമാ മഹേശ്വരി. മരണവിവരമറിഞ്ഞ് ഇവരുടെ സഹോദരി ഭര്‍ത്താവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി.