കേരളത്തിൽ ചൂട് വർദ്ധിക്കുന്നതിനാൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ രാത്രി എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് കെഎസ്ഇബി വെെദ്യുതി നിയന്ത്രണം ആരംഭിച്ചു. മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. രാത്രി ഏഴ് മണി മുതൽ അർധരാത്രി 1 മണി വരെയാകും നിയന്ത്രണം.
പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.ഇത് സംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി എഞ്ചിനീയർ സർക്കുലർ പുറത്തിറക്കി.
വടക്കൻ കേരളത്തിൽ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിരുന്നു.
വെെദ്യുതി അധികം ഉപഭോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്.
വെെദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയങ്ങളിൽ 100– 150 മെഗാവാട്ട് വരെ കുറയ്ക്കുന്നതിനു വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു