കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമത സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന് അമിത് ഷാ പറഞ്ഞു.
അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നത്. ബംഗാളിന്റെ നേട്ടം ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
രാഷ്ട്രീയ അതിക്രമങ്ങള്‍, കൊള്ളയടിക്കല്‍, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം എന്നിവ അവസാനിപ്പിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ സംസ്ഥാനത്ത് മാറ്റം വരുത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.