തിരുവനന്തപുരം: കേരള സര്‍ക്കാറിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ പാതയോര വിശ്രമകേന്ദ്രം പദ്ധതിയിലും അഴിമതിയെന്ന് ചെന്നിത്തല ആരോപിച്ചു.
നോര്‍ക്കയുടെ കീഴില്‍ രൂപീകരിച്ച സ്വകാര്യ കമ്ബനിയിലെ 74 ശതമാനം ഓഹരിയും സ്വകാര്യ വ്യക്തികള്‍ക്കാണ്. 26 ശതമാനം മാത്രമാണ് സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം. ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന പേരിലാണ് കമ്ബനി രൂപീകരിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.പദ്ധതി നടത്തിപ്പിന് മുന്നോട്ടു വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് എന്തുകൊണ്ട് ചുമതല നല്‍കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ തയാറാക്കിയ ധാരണാപത്രം അനുസരിച്ച് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പോകും. ധാരണാപത്രം പുറത്തുവിടണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.