ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് 7 ഗോൾ ജയം, ആർസനലിന് തോൽവി.

0
89

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. മൂന്നാം മിനിറ്റില്‍ ടകുമി മിനാമിനോ ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.35-ാം മിനിറ്റില്‍ സാഡിയോ മാനേ ലീഡുയര്‍ത്തി.ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റോബര്‍ട്ടോ ഫിര്‍മിനോയുടെ വക മൂന്നാമത്തെ ഗോള്‍. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഫിര്‍മിനോ ഡബിള്‍ തികച്ചു.

 

തുടര്‍ന്ന് ഇരട്ടഗോളുമായി മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ വമ്ബന്‍ജയം പൂര്‍ത്തിയാക്കി. 81, 84 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍.പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തില്‍ ലിവര്‍പൂളിന്‍റെ ഏറ്റവും വലിയ ജയമാണിത്. 14 കളിയില്‍ 31 പോയിന്‍റുള്ള ലിവര്‍പൂള്‍, ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി.

 

സിറ്റിക്ക് ജയം, ആഴ്‌സനലിന് തോല്‍വി

 

മാഞ്ചസ്റ്റര്‍ സിറ്റിയും ജയം സ്വന്തമാക്കി. സതാംപ്റ്റണ്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. മത്സരത്തിന്റെ പതിനാറാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിംഗാണ് സിറ്റിക്കായി ഗോള്‍ നേടിയത്.അതേസമയം പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് വീണ്ടും തോല്‍വി. എവര്‍ട്ടണാണ് ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചത്. എവര്‍ട്ടണായി റോബ് ഹോള്‍ഡിംഗും യോരെ മിനയും ഗോള്‍ നേടിയപ്പോള്‍ നിക്കോളാസ് പെപ്പെയാണ് ആഴ്സനലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ആഴ്സനലിന് ഇത് പ്രിമീയര്‍ ലീഗിലെ എട്ടാം തോല്‍വിയാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here