അപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവീനോ തോമസ് വീണ്ടും ലൊക്കേഷനിൽ തിരിച്ചെത്തി. രോഹിത് ബി.എസ്. സംവിധാനം ചെയ്യുന്ന “കള” എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്നതായിരുന്നു അപകടം. മനു അശോകൻ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് മറ്റു കഥാ പത്രങ്ങൾ നൽകിയത്.
പുതിയ സിനിമ ‘കാണെക്കാണെ’ കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമ്മൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ബോബി സഞ്ജയ്-ടൊവിനോ-മനു അശോകൻ എന്നീ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.