ജാഗ്രതയോടെയും, കരുതലോടെയും പോളിംഗ് ബൂത്തിലേക്ക് പോകുക

0
107

തിരുവനന്തപുരം :  ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയിൽ നടക്കുന്ന , ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ എല്ലാവരും സുരക്ഷാ മാർഗനിമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു.

തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യതയുണ്ടെന്നു വിദഗ്ധരുടെ മുന്നറിയിപ്പുള്ളതിനാൽ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • മൂക്കും വായും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്.
  • കുട്ടികളെ കൊണ്ടുപോകരുത്.
  • റജിസ്റ്ററിൽ ഒപ്പിടാൻ പേന കയ്യിൽ കരുതുക.
  • സംസാരിക്കുമ്പോഴും, വരിയിൽ നിൽക്കുമ്പോഴും 6 അടി അകലം പാലിക്കുക.
  • ഹസ്തദാനം ഒഴിവാക്കുക.
  • പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക.
  • ബൂത്തിനുള്ളിൽ ഒരുസമയം 3 വോട്ടർമാർ മാത്രം.
  • തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക.
  • വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പിട്ട കഴുകുക.
  • കമ്മിറ്റി ഓഫിസുകളിലെ പ്രവർത്തകരും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം.
  • സംശയങ്ങൾക്ക് ദിശ ഹെൽപ്‌ലൈൻ നമ്പർ: 1056

LEAVE A REPLY

Please enter your comment!
Please enter your name here