തദ്ദേശ തിരഞ്ഞെടുപ്പിനായി 5 ജില്ലകൾ നാളെ ബൂത്തിലേക്ക്

0
72

തിരുവനന്തപുരം:  നാളെ നടക്കുന്ന, സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനായി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഒരുങ്ങിക്കഴിഞ്ഞു. സാധാരണ നടക്കുന്ന പോലെ, കലാശക്കൊട്ടും, റോഡ് ഷോയും, ഒന്നും ഇല്ലായിരുന്നെങ്കിലും,  തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും ചോരാതെ, പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു.

മുന്നണികളുടെ അവസാനഘട്ട പ്രചാരണം, പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറിയ ജംക്‌ഷനുകളിലായിരുന്നു . പലയിടത്തും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുപോലും പ്രവർത്തകർ. ഒത്തുകൂടി. നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണിന്ന്  നാളെ രാവിലെ 7ന് വോട്ടിങ് ആരംഭിക്കും. 5 ജില്ലകളിലായി 1,722 പ്രശ്നബാധിത ബൂത്തുകൾ ഉള്ളതായാണു പൊലീസിന്റെ കണക്കുകൂട്ടൽ. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here