ഇടുക്കി: ഇടുക്കിയിലെ വലിയതോവാളയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പണ സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രതി സഞ്ജയ് ഭക്തി പൊലീസ് പിടിയിലായിട്ടുണ്ട്. ശുക്ലാലിന്റെ ഭാര്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി ജാർഖണ്ഡ് സ്വദേശി സഞ്ജയ് ഭക്‌തിയെ പൊലീസ് സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് അറസ്‌റ്റ് ചെയ്‌തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.
വലിയ തോവാളയിൽ പൊട്ടൻ പ്ലാക്കൽ ജോർജിന്റെ വീട്ടിൽ താമസിച്ച് പണി ചെയ്തു വന്നിരുന്നവരാണ് തൊഴിലാളികൾ . ഞായറഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരെയും പ്രതി കഴുത്തറത്താണ് കൊലപ്പെടുത്തിയത്.
പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ് പിക്കും പരിക്കേറ്റിട്ടുണ്ട്. വണ്ടൻമേട് പോലീസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു