കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബാര്‍കോഴക്കേസില്‍ ബിജുരമേശ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ രമേശ് ചെന്നിത്തലക്കും വി.എസ് ശിവകുമാറിനും കെ.ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബാറുമട ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍.
ബിജു രമേശിന്‍റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്.എം.എല്‍.എമാര്‍ക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കരുടെ അനുമതി തേടിയത്.