അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് ഇനി മുതൽ ഉപയോക്താക്കൾക്ക് YouTube മുന്നറിയിപ്പ് നൽകും.
ന്യൂഡൽഹി: അനാവശ്യമായ കമെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് യൂട്യൂബ് ചാനലുകൾ. മാന്യമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അനാവശ്യ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിനും വേണ്ടി യൂട്യൂബിൽ പുതിയൊരു സംവിധാനം നിലവിൽ വരികയാണ്. അനാവശ്യ കമ്മെന്റുകൾക്ക് സൂചന ലഭിക്കുന്നതോടൊപ്പം, ചിലപ്പോൾ നിയമപരമായ നടപടികളും നേരിടേണ്ടി വരും.
YouTube- ന്റെ AI- based systems കുറ്റകരമെന്ന് കരുതുന്ന അഭിപ്രായത്തിന് മുമ്പായി, അറിയിപ്പ് നൽകും.
യൂട്യൂബ് പ്രോഗ്രാം നിർമ്മാതാക്കൾക്ക് അഭിപ്രായങ്ങളെ മികച്ച രീതിയിൽ സ്വീകരിക്കാനും, അവരുടെ നിർദ്ദേശങ്ങൾ മാനിക്കുവാനും, അവരുമായി നല്ലൊരു ബന്ധം നിലനിർത്താനും സാധിക്കണമെങ്കിൽ, അനാവശ്യവും, അനുചിതവും, വേദനിപ്പിക്കുന്നതുമായ അഭിപ്രായങ്ങൾ കമ്പനി യാന്ത്രികമായി നിയന്ത്രിച്ചേ തീരൂ. ഇതിനായി പുതിയ ഫിൽട്ടർ പരീക്ഷിക്കുമെന്ന് യൂട്യൂബിന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജോഹന്ന റൈറ്റ് പറഞ്ഞു.
അതിനാൽ നിർമ്മാതാക്കൾക്ക്, അനാവശ്യ കമെന്റുകൾ അരോചകമായി തോന്നുകയാണെങ്കിൽ ഒരിക്കലും വായിക്കേണ്ട ആവശ്യമില്ല. ഈ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിന് ഞങ്ങൾ അഭിപ്രായ മോഡറേഷൻ ഉപകരണങ്ങളും കാര്യക്ഷമമാക്കും,” റൈറ്റ് വ്യാഴാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
2021 മുതൽ, സ്രഷ്‌ടാക്കളോട് അവരുടെ gender, sexual orientation, race and ethnicity എന്നിവ നൽകാൻ YouTube സ്വമേധയാ ആവശ്യപ്പെടും.
യൂട്യൂബ് പ്രോഗ്രാമുകളുടെ content, discovery , ധനസമ്പാദന സംവിധാനങ്ങൾ എന്നിവ എങ്ങനെയെന്ന് സൂക്ഷ്മമായി പരിശോധിക്കും. സാമൂഹികവും, രാഷ്ട്രീയപരവുമായ വിദ്വേഷ പരാമർശങ്ങൾ നിർബന്ധമായും നിയന്ത്രിക്കപ്പെടും.
2 019 ന്റെ തുടക്കം മുതൽ, പ്രതിദിന വിദ്വേഷ സംഭാഷണ നീക്കംചെയ്യലുകളുടെ എണ്ണം 46 മടങ്ങ് വർദ്ധിപ്പിച്ചതായി YouTube വെളിപ്പെടുത്തി.
കഴിഞ്ഞ പാദത്തിൽ, ഞങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് 1.8 ദശലക്ഷത്തിലധികം ചാനലുകൾ ഞങ്ങൾ നിർത്തലാക്കി. 54,000 ൽ അധികം ചാനലുകൾ നിർത്തലാക്കിയതിന്റെ കാരണം വിദ്വേഷ സംഭാഷണങ്ങളും, ഉള്ളടക്കവും ആയതിനാലാണെന്ന്, കമ്പനി കൂട്ടിച്ചേർത്തു.