സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ പൊലീസുകാർതിരെ നടപടിയ്ക്ക് സാധ്യത

0
110

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കും, സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയെടുത്തേക്കുമെന്ന് സൂചന.

സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നൽകിയില്ലെന്നതു സംബന്ധിച്ച കാര്യവും പരിശേധിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

അതേസമയം, സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയതും സമാന റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here