കൊല്ലം : കൊല്ലത്ത് കൊവിഡ് ചികിത്സയിലിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. അതിഥി തൊഴിലാളിയായ സനാതൻ ദാസാണ് (49) മരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. പ്രമേഹ ബാധിതനുമായിരുന്നു ഇദ്ദേഹം. കൊവിഡിനെ തുടർന്ന് ന്യുമോണിയാ ബാധയും ഉണ്ടായിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മരണം നാലായി.