ഡൽഹി : തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷ വാർത്തയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി.നടി അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയായ വിവരം വിരാട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇരുവരുടെയും ചിത്രത്തോടൊപ്പം ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021 എന്ന അടിക്കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയും കോലിയും അനുഷ്‌കയും സന്തോഷ വിവരം പങ്കുവെച്ചു. ഇപ്പോള്‍ അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ്. നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.
And then, we were three! Arriving Jan 2021 ❤️🙏 pic.twitter.com/0BDSogBM1n
— Virat Kohli (@imVkohli) August 27, 2020