സുരേഷ് ഗോപിയെ നായകനാക്കി 2006 ഇല്‍ ഷാജി കൈലാസ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ചിന്താമണി കൊലക്കേസ്. അതിന് ശേഷം ഇപ്പോഴിതാ വീണ്ടുമൊരു ത്രില്ലര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഷാജി കൈലാസ്. പൃഥ്വിരാജ് ആസിഫ് അലി ടീമിന്റെ കാപ്പക്ക് ശേഷം ഷാജി കൈലാസ് ഒരുക്കാന്‍ പോകുന്ന ചിത്രമാകും ത്രില്ലര്‍ വിഭാഗത്തിലുള്ള പിങ്ക് പോലീസ് എന്നാണ് സൂചന.
സ്ത്രീ കഥാപാത്രങ്ങള്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിഗണിക്കുന്നത് നയന്‍ താര, തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോയിന്‍ സാമന്ത, ബോളിവുഡ് താരവും മലയാളിയുമായ വിദ്യ ബാലന്‍ എന്നിവരെയാണ്.