കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് നാളെ സമാപനം

0
103

_ഈ വർഷത്തെ വൈശാഖ ഉത്സവ ചടങ്ങുകൾ അവസാനിക്കുന്നു; നാളെ കഴിഞ്ഞാൽ അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഇനി അടുത്ത വർഷം_

ഹവിസ്സ് തൂകി പൂർത്തിയാക്കി പാമ്പറ പ്പാൻ തോട് കടന്ന് തിരിഞ്ഞുനോക്കാതെ ആചാര്യൻ മടങ്ങുന്നതോടെ ഈ വർഷത്തെ വൈശാഖ ഉത്സവ ചടങ്ങുകൾ അവസാനിക്കും. നാളെ ജന്മശാന്തി പടിഞ്ഞിറ്റ സ്ഥാനികനും ഉഷ കാമ്പ്രം സ്ഥാനികനും അക്കരെ കടന്ന് മണിത്തറയിലെ സ്വയം ഭൂ വിഗ്രഹത്തെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത ശേഷം ഒരു ചെമ്പ് ചോറ് നിവേദിച്ചു മടങ്ങിയാൽ പിന്നെ അടുത്ത വർഷം നീരെഴുന്നള്ളത്ത് നാളിൽ മാത്രമാണ് അക്കരെ പ്രവേശനം ഉള്ളത്.

ഇന്ന് ചോതി വിളക്കിന്റെ നാളം തേങ്ങാ മുറിയിലേക്കു പകർന്ന ശേഷം മണിത്തറയിലെ താൽക്കാലിക ശ്രീകോവിൽ പൊളിച്ച് തിരു വൻചിറയിൽ തള്ളുന്നതോടെ തൃക്കലശാട്ടം ദിന ചടങ്ങുകൾ ആരംഭിക്കും.

കലശ മണ്ഡപത്തിൽ താന്ത്രികവിധി പ്രകാരം പൂജകളോടെ സൂക്ഷിച്ചിരുന്ന കലശദ്രവ്യങ്ങൾ ഓച്ചറുടെ വാദ്യത്തിന്റെ അകമ്പടിയോടെ മണിത്തറയിലേക്ക് എഴുന്നള്ളിക്കും. ആചാര്യൻ മാരുടെ കാർമികത്വത്തിൽ സ്വയം ഭൂവിൽ രണ്ട് ബ്രഹ്മകലശങ്ങൾ ആടും. കലശാട്ടത്തിനു ശേഷം പൂർണ പുഷ്പാഞ്ജലി നടത്തും. തറ വടിച്ച് കഴിഞ്ഞാൽ കുടിപതി കൾ തിടപ്പള്ളിയിൽ പ്രവേശിച്ച് തണ്ടിൻ മേൽ ഊണ്. തുടർന്നു കുടിപതികൾ കണക്കപ്പിള്ളയിൽ നിന്ന് ഭണ്ഡാരം ഏറ്റുവാങ്ങും.കൂത്തരങ്ങിൽ എത്തിക്കുന്ന ഭണ്ഡാ കാവുകളാക്കും. ഇതോടെ ഉത്സവം ആരംഭത്തിൽ മുതിരേരിയിൽ നിന്നും കൊണ്ടുവന്ന വാൾ തിരിച്ച് എഴുന്നള്ളിക്കും.

കുടിപതികൾ നൽകുന്ന തൃച്ചന്ദനപ്പൊടി അമ്മാറക്കൽ തറയിൽ സമർപ്പിക്കും. ഭണ്ഡാരം ഇക്കരെ യിലേക്ക് തിരിച്ചെഴുന്നള്ളിക്കും. എല്ലാവരും സന്നിധാനം വിട്ട് കഴിഞ്ഞാൽ ആചാര്യൻ യാത്രാബലി ആരംഭിക്കും.

ഓച്ചറും പന്തക്കിടാവും പരികർമിയും മാത്രം അകമ്പടി സേവിക്കും. പാമ്പറപ്പാൻ തോടുവരെ ഹവിസ് തൂകുന്ന ആചാര്യൻ കായട്ട പരികർമിയെ ഏൽപ്പിച്ച ശേഷം തിരിഞ്ഞു നോക്കാതെ കൊട്ടിയൂരിൽ നിന്ന് മടങ്ങണം എന്നാണ് ആചാരം.

ഇന്നലെ ഉച്ചക്ക്
ആനകളുടെ അകമ്പടിയില്ലാതെയുള്ള പൊന്നിൻ ഉച്ചശീവേലിക്കുശേഷം, വാളശശന്മാർ വാളാട്ടം നടത്തി .കിഴക്കെനടയിൽ തിരുവഞ്ചിറയുടെ മധ്യത്തിൽ വടക്കോട്ട് തിരിഞ്ഞു നിന്നായിരുന്നു വാളാട്ടം. വാളറയിൽ സൂക്ഷിച്ചിട്ടുള്ള ചപ്പാരം ഭഗവതിയുടെ വാളുകളുമായി ദേവി ദേവന്മാരുടെ തിടമ്പുകൾക്ക് മുന്നിൽ എത്തിയാണ് ഏഴില്ലക്കാരുടെ വാളശന്മാർ വാളാട്ടം നടത്തിയത്.ഉത്സവകാല ത്ത് കൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം വിഗ്രഹത്തിൽനിന്ന് തിരിക ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്നതാണ് വാളാട്ടം.തുടർന്ന് അമ്മാറക്കൽ തറയ്ക്കും പൂവറയ്ക്കും ഇടയിൽ കുടിപതികൾ തേങ്ങയേറും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here