അതിവേഗം 100 കോടി: തിയേറ്ററുകളെ പിടിച്ചുകുലുക്കി `ഹനുമാൻ´,

0
80

ഇന്ത്യൻ സിനിമാ മേഖലയെ പിടിച്ചുകുലുക്കി വീണ്ടുമൊരു ദക്ഷിണേന്ത്യൻ ചിത്രം (South Indian Movie). തെലുങ്ക് നടൻ തേജ സജ്ജ (Teja Sajja) നായകനായ `ഹനുമാനാ´ണ് (Hnuman Movie) ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മകരസംക്രാന്തി അവധി ദിവസങ്ങളിൽ ഏകദേശം അര ഡസൻ വൻ ബജറ്റ് സിനിമകൾക്കൊപ്പം റിലീസ് ചെയ്ത ചെറിയ ബജറ്റ് ചിത്രം ഇന്ന് ഇന്ത്യൻ പ്രദർശനശാലകളെ കീഴടക്കുകയാണ്. പ്രേക്ഷകരെ ബജറ്റിൽ ആളുകളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളുമായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. നിലവിൽ ഈ ചിത്രത്തിൻ്റെ വിജയഘടകങ്ങളായി മാറിയിരിക്കുന്നത് വിഎഫ്എക്സും ആക്ഷനുമാണ്. ഇവരണ്ടും  അതിശയിപ്പിക്കുന്നതാണെന്നു തന്നെ പറയേണ്ടിവരും.

തെലുങ്കിൽ നിന്ന് എത്തിയ ഈ പാൻ ഇന്ത്യൻ ചിത്രത്തിന് ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യങ്ങൾക്ക് അനുയോജ്യമായ ഡബ്ബിംഗാണ് ചിത്രത്തിലേതെന്ന് മുൻപേ തന്നെ അഭിപ്രായമുയർന്നിരുന്നു. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് ആന്ധ്രയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹിന്ദിയിലും ‘ഹനുമാൻ’ മികച്ച വരുമാനം നേടി മുന്നേറുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഹനുമാൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആദ്യവാരം മികച്ച കളക്ഷൻ

പ്രതിസന്ധികളിലൂടെയാണ് ഹനുമാൻ തിയേറ്ററുകളിൽ എത്തിയത്. ഹനുമാനൊപ്പം തിയേറ്ററിൽ എത്തിയത് ആറോളം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. വലിയ ചിത്രങ്ങളുമായുള്ള ഏറ്റുമുട്ടൽ മൂലം നിർമ്മാതാക്കൾ ആഗ്രഹിച്ചത്ര സ്‌ക്രീനുകൾ ചിത്രത്തിന് നേടാനായില്ല. എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. മികച്ച നിരൂപണങ്ങളുടെയും പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ ആദ്യ ദിനം മുതൽ മികച്ച ക്ളക്ഷനുമായില ചിത്രം ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ദക്ഷിണേന്ത്യയിൽ നിന്ന് മഹേഷ് ബാബു, ധനുഷ്, ശിവ കാർത്തികേയൻ എന്നിവരുടെ വമ്പൻ ചിത്രങ്ങളും ഹിന്ദിയിൽ ബോളിവുഡ് ചിത്രം ‘മെറി ക്രിസ്മസ്’ ഉണ്ടായിട്ടും അതിനൊന്നും കീഴ്പ്പെടുത്താനാകാതെ `ഹനുമാൻ´ മികച്ച പ്രകടനം നിലനിർത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here