ന്യൂഡല്‍ഹി: ഭീകരസംഘടനയായ അല്‍ഖ്വയ്ദ പശ്ചിമബംഗാളില്‍ സ്‌ഫോടന പരമ്ബര നടത്താന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നവംബര്‍ അഞ്ചിനാണ് ഇന്റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് അല്‍ഖയ്ദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുമ്ബ് കസ്റ്റഡിയിലെടുത്ത ഭീകരപ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍.ഐ.എയ്ക്ക് ഈ വിവരം ലഭിച്ചത്.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ബംഗാളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് വിവരം.ബംഗാളിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും അല്‍ഖ്വയ്ദ ലക്ഷ്യമിട്ടിരുന്നു. കറാച്ചിയിലും പെഷവാറിലും സംഘടന റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ പോലും സ്ഥാപിച്ചിരുന്നു.
തീവ്രവാദ സംഘടനയിലേക്ക് ബംഗാളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന കേസില്‍ മാര്‍ച്ച് 28ന് ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.