ചാമ്പ്യൻസ് ലീഗ് : മികച്ച ജയങ്ങൾ സ്വന്തമാക്കി മുൻ നിര ടീമുകൾ

0
84

മാഡ്രിഡ്: ചാമ്ബ്യന്‍സ് ലീഗില്‍ ഇന്‍റര്‍മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ബിയില്‍ മൂന്നാമതെത്തി. പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ 80-ാം മിനുറ്റിലെ ഗോളിലാണ് റയല്‍ ജയമുറപ്പിച്ചത്. കരീം ബെന്‍സേമ(25), സെര്‍ജിയോ റാമോസ്(33) എന്നിവരാണ് റയലിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. റയല്‍ കുപ്പായത്തില്‍ റാമോസിന്‍റെ 100-ാം ഗോളാണ് പിറന്നത് എന്നതും സവിശേഷതയാണ്. ഇന്‍ററിനായി മാര്‍ട്ടിനസും(35), പെരിസിച്ചും(68) വല ചലിപ്പിച്ചു.വമ്ബന്‍ ജയമാണ് ആര്‍.ബി.സാല്‍സ്ബര്‍ഗിനെതിരെ ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയത് രണ്ടിനെതിരെ ആറ് ഗോളിനാണ് ജയം. ലെവന്‍ഡോവ്സ്കി ഇരട്ടഗോള്‍ നേടി. മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച്‌ ഗ്രൂപ്പ് എയില്‍ തലപ്പത്തുണ്ട് ബയേണ്‍. മറ്റൊരു മത്സരത്തില്‍ ഒളിമ്ബിയാക്കോസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു മാഞ്ചസ്റ്റര്‍ സിറ്റി. ഫെരാന്‍ ടോറസ്(12), ഗബ്രിയേല്‍ ജീസസ്(81), ജോ കാന്‍സെലോ(90) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച്‌ ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ് സിറ്റി.വമ്ബന്‍ ജയമാണ് അറ്റ്‌ലാന്‍റയോട് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ഡിയോഗോ ജോട്ടയുടെ ഹാട്രിക്കില്‍ ലിവര്‍പൂര്‍ അഞ്ച് ഗോള്‍ നേടിയപ്പോള്‍ അറ്റ്‌ലാന്‍റയ്‌ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 16, 33, 54 മിനുറ്റുകളിലാണ് ജോട്ടയുടെ ഗോളുകള്‍. 47-ാം മിനുറ്റില്‍ മുഹമ്മദ് സലായും 49-ാം മിനുറ്റില്‍ സാദിയോ മാനെയും പട്ടിക തികച്ചു. മറ്റൊരു മത്സരത്തില്‍ അത്‍ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ചു ലോക്കോമോട്ടീവ് മോസ്കോ. ഇരുടീമുകളും ഓരോ ഗോള്‍ പേരിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here