വയനാട്: പടിഞ്ഞാറയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ തമിഴ്നാട് സ്വദേശി വേല്‍മുരുക(32)ന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്താന്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേന എത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുഖന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിവരം.
മാവോയിസ്റ്റുകളാണ് പൊലീസിനു നേരെ ആദ്യം അക്രമം അഴിച്ചുവിട്ടതെന്ന് വയനാട് എസ്‌പി ജി.പൂങ്കുഴലി പറഞ്ഞു. മാവോയിസ്റ്റുകള്‍ എസ്‌ഐക്കും തണ്ടര്‍ബോള്‍ട്ടിനുമെതിരെ വെടിവച്ചു. തുടര്‍ന്നാണ് പൊലീസ് തിരിച്ചടിച്ചതെന്നും ജി.പൂങ്കുഴലി പറഞ്ഞു.
ഉച്ചയോടെയാണ് സംസ്ഥാനത്ത് വീണ്ടും പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. കേരള പൊലീസിന്റെ സായുധ സേന വിഭാഗമായ തണ്ടര്‍ബോള്‍ട്ടാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. മീന്‍മുട്ടിയില്‍നിന്ന് 800 മീറ്റര്‍ അകലെ ബപ്പന്‍മലയിലാണു വെടിവയ്പുണ്ടായതെന്നാണു പ്രദേശവാസികളില്‍നിന്നു ലഭിച്ച വിവരം