കശ്മീർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ റൺഭീർഘട്ടിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.രാവിലെ ഏട്ട് മണിയോടെയാണ് പ്രദേശത്ത് തെരച്ചിലിനിടെ സുരക്ഷസേനക്ക് നേരെ ഭീകരർ വെടിച്ചത്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.