ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ അനധികൃത നിയമന കേസില്‍ ഡല്‍ഹിയിലെ ആം ആദ്മി പാർട്ടി (AAP) എംഎല്‍എ അമാനത്തുള്ള ഖാനെ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അമാനുത്തുള്ള ഖാന്റെ വീട്ടിലും മറ്റ് അഞ്ച് സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. രാവിലെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. റെയ്ഡിനു ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.