അന്യഭാഷ ഗായിക ആണെങ്കിലും ശ്രയയുടെ ഗാനം കേട്ടാൽ ശ്രയ മലയാളി അല്ല എന്ന് പറയില്ല. അത്രയും സ്പുടതയോടെയാണ് ശ്രയ മലയാള ഗാനം ആലപിക്കുന്നത്.
ശ്രേയാഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്സംവിധായകൻ ആലപ്പി അഷ്‌റഫ്.പോസ്റ്റിലൂടെയാണ് ശ്രേയാഘോഷാലിൻ്റെ പാട്ടിലെ അക്ഷര ശുദ്ധിക്കു പിന്നിലെ രഹസ്യം ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്.
അന്യഭാഷാ ഗായികമാരിൽ ശ്രേയാഘോഷാൽ, ഉച്ചാരണത്തിലും അക്ഷരസ്ഫുടതയിലും അനുഗ്രഹീതയായ ഈ ഗായിക നമ്മെ ഏറെ അത്ഭുതപ്പെടുത്താറുണ്ടു.
അന്യഭാഷകളിൽ നിന്നും വന്നു തൻ്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ഗായികമാർ ഏറെ നമുക്കുണ്ട്.
എന്നാൽ , മിക്ക അന്യഭാഷാ ഗായികമാരും മലയാള ഗാനം പാടുമ്പോൾ, പലപ്പോഴും ചില പദങ്ങളിൽ ഉച്ചാരണത്തിൽ വ്യക്തതകുറവു വരുത്താറുണ്ട് ഉദാഹരണത്തിന് ‘ റ ‘ എന്നത് ‘ര’ ആയി മാറുമെന്നത്പോലെ.
പക്ഷേ പുതുതലറമുറയിലെ ഉത്തരേൻഡ്യക്കാരിയായ,നാല് ദേശീയ അവാർഡ്കൾ വാങ്ങിയ അനുഗ്രഹീത ഗായിക ശ്രേയാഘോഷാൽ മലയാളത്തിൽ മത്രമല്ല ഹിന്ദി ,ബംഗാളി ,തമിഴ്, തെലുങ്ക് ,കന്നട തുടങ്ങി നിരവധി ഭാഷകളിലെല്ലാം തൻ്റെ മധുരസ്വരത്തോടൊപ്പം ഭാഷാശുദ്ധിയും സംയോജിപ്പിച്ച് പാടുന്നത് ഒരൽഭുതം തന്നെയാണ്.
അതിൻ്റെ രഹസ്യം എനിക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചതാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്.
ഒരിടവേളക്ക് ശേഷം ഞാൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമ..അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ നന്മയുള്ള ഒരു ക്രൈസ്തവ കുടുംബം നേരിടുന്ന സംഘർഷത്തിൻ്റെ കഥയാണ് ഈ സിനിമ പറയുന്നത്.
ഈ ചിത്രത്തിലെ മൂന്നു പാട്ടുകൾ,മൂന്നു സംഗീത സംവിധായകരാണ് ഒരുക്കുന്നത്.” സ്വർഗ്ഗത്തിൽ വാഴും യേശുനാഥാ..സ്നേഹം ചൊരിയും ജീവനാഥാ.. ”
എന്നു തുടങ്ങുന്ന ഒരു പ്രാർത്ഥനാ ഗാനമാണ് മലയാളികളുടെ മനംകവർന്ന പാട്ടുകാരി
ശ്രേയാ ഘോഷാൽ കോവിഡ് കാലത്തിന് ശേഷം ആദ്യമായ് മലയാളത്തിന് വേണ്ടി പാടിക്കഴിഞ്ഞത് .
ഇനി ശ്രേയാഘോഷാലിൻ്റെ അക്ഷര ശുദ്ധിയോടെയുള്ള ആലാപന രഹസ്യം എന്തെന്നാൽ,
സാധാരണ അന്യഭാഷാ ഗായികമാർ അവർ പാടേണ്ട പാട്ടുകൾ എഴുതിയെടുക്കുന്നത് ഒന്നുകിൽ അവരുടെ മാതൃഭാഷയിലോ അല്ലങ്കിൽ ഇംഗ്ലീഷിലോ ആയിരിക്കും.
എന്നാൽ ശ്രേയാഘോഷാൽ സംഗീത സംവിധായകൻ പാടുന്ന പാട്ട് കേട്ട് എഴുതിയെടുക്കുന്നത് ദേവനാഗരി ലിപിയിലാണ്.
ഈ സംസ്കൃത ലിപിയാണ് മിക്ക ഇൻഡ്യൻ ഭാഷകളുടെയും ഉത്ഭവകേതു.
ഭാഷയെതായാലും അവർക്കത് ആലപിക്കാൻ സാധിക്കുന്നത് ഈ സാംശീകരണത്തിലൂടെയാണ്.