യുഎഇയില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു.

0
78

യുഎഇയില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം.

മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരായ പ്രവാസികളാണ്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഒരു ഫാക്ടറിയില്‍ സ്ഥാപിച്ചിരുന്ന ടാങ്കുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്‍മാന്‍ പൊലീസില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‍ദുല്ല അല്‍ നുഐമി പറഞ്ഞു. ഒരു ടാങ്കിന് പുറത്ത് തൊഴിലാളികള്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നതിനിടെ അതില്‍ നിന്നുള്ള തീപ്പൊരി ടാങ്കിന്റെ അകത്ത് പതിക്കുകയും അത് പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here