വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 112 വിമാനങ്ങള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് കേരളത്തിലേക്ക് 18 സര്‍വീസുകള്‍ നടത്തും.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ള വിബിഎം സര്‍വീസ് നടത്തുന്നത്.
കേരളത്തിലേക്ക് 18 സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 3നും 26നും ഇടയില്‍ കൊച്ചിയിലേക്ക് അഞ്ചും കോഴിക്കോടേക്ക് ഏഴും കണ്ണൂരിലേക്കു നാലും തിരുവനന്തപുരത്തേക്ക് രണ്ടും വിമാനങ്ങളുമാണ് യാത്ര നടത്തുക.ഇതിനു പുറമെ കുവൈത്ത് എയര്‍ വേസ്, ജസീറ എയര്‍വെയ്‌സ് എന്നിവയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.