ലോറേഞ്ച് എന്നറിയപ്പെടുന്ന തൊടുപുഴയും, ഹൈറേഞ്ച് എന്നറിയപ്പെടുന്ന ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല.
അൻപതു വർഷങ്ങൾക്കുള്ളിൽ നിരവധി ലോകോത്തര നേട്ടങ്ങൾ കൈവരിച്ച ജില്ലയാണ് ഇടുക്കി. കലാകായിക രംഗങ്ങളിൽ ധാരാളം പേർ ഇടുക്കിയിൽ നിന്ന് ഉയർന്നുവന്നു.
ഒളിംപിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര നേട്ടങ്ങളിൽ എത്തിപെട്ടവർനിരവധി.ശ്രമിച്ചാൽ ലോകം ഒറ്റയടിക്ക് കീഴടക്കാം എന്നു തെളിയിച്ചു വിത്യസ്ത മേഖലകളിൽ സ്വന്തം കഴിവുകളുടെ കൈയൊപ്പ് ചാർത്തിയവർ .
ലോക റെക്കോർഡുകളുടെ അവസാനത്തെ വാക്കായ ഗിന്നസ് എന്ന ചരിത്ര നേട്ടം ഇടുക്കി ജില്ലക്ക് സമ്മാനിച്ചതിലൂടെ ജില്ലയെ ലോക നെറുകയിൽ എത്തിച്ചവരാണ് പീരുമേട് സ്വദേശികളായ ഗിന്നസ് സുനിൽ ജോസഫും,ഡോ ഗിന്നസ് മാടസാമിയും,
1806 മിനുട്ട് തുടർച്ചയായി പ്രസംഗിച്ചതിലു ടെ പീരുമേട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ആയ മാടസാമി ജില്ലയുടെ അമ്പതു വർഷം ചരിത്രത്തിൽ ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് ഇടുക്കിക്ക് സമ്മാനിച്ചു. ലോക സമാധാനവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു വിഷയം.കവിത യാണ് ഭാര്യ. മക്കൾ ആയ അബിത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി യും മകൾ അബിറ്റ കുട്ടി കാനം സെന്റ് പയസ് സ്കൂളിൽ +2 വിനും പഠിക്കുന്നു.
ഏറ്റവും കൂടുതൽ ടെലഫോൺകാർഡ് ശേഖരണം എന്ന ഇനത്തിലൂടെ ഗിന്നസ് നേട്ടം ജില്ല ക്ക് സമ്മാനിച്ച രണ്ടാമത്തെ വ്യക്തിയാണ് ഗിന്നസ് സുനിൽ ജോസഫ്. 2010 ൽ ലിംക ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഇദ്ദേഹം 2013 ജനുവരിയിൽ മാതൃവിദ്യാലയമായ മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്റെ ശേഖരണങ്ങളുടെ പ്രദർശനം. സംഘടിപ്പിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടി. 245 രാജ്യങ്ങളിൽ നിന്ന് 12000 ൽ പരം കാർഡുകൾ ആണ് ശേഖരിച്ചു കൂട്ടിയത്.
ഗിന്നസ് ലഭിച്ചതിനു ശേഷംതാത്പര്യമുള്ളവരെ ഗിന്നസിലെത്തിക്കണം എന്ന ലക്ഷ്യത്തോടെ കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കു ന്ന യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൽ ഇന്റർനാഷണൽ ജൂറിയായി സേവനം അനുഷ്ടിക്കുന്നതോടപ്പം കേരളത്തിൽ നിന്ന് 39 പേരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 6 പേരെയും ഗിന്നസിലെത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ: ഷീന മക്കൾ ക്രിസ്റ്റോ അലഹബാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം നടത്തുന്നു. ഇളയ മകൻ ക്രിസ്റ്റി വിദേശ യൂണിവേഴ്സിറ്റി പ്രവേശനം നേടി നിൽക്കുന്നു.
See translation
