മുല്ലപെരിയാർ പാട്ടക്കരാർ റദ്ദാക്കണം: ഹർജി ഇന്ന് ഹൈക്കോടതിയിൽ

0
111

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പാട്ടകരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാമിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുക്കുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിക്കുക.

 

തമിഴ്നാട് കരാര്‍ ലംഘിച്ചുവെന്നും, ഡാമിന്റെ നവീകരണ ജോലികളില്‍ വീഴ്ച സംഭവിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ഡാമിന്റെ കാലപ്പഴക്കം മൂലം വെള്ളം ഒഴുക്കിക്കളയാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍ ഡാമിന് ശക്തിയേറിയ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here