ബെര്‍ലിന്‍: ഇന്ത്യന്‍ അതിര്‍ത്തികള്‍ കയ്യേറാന്‍ ശ്രമിക്കുന്ന ചൈന ഇന്തോ പസിഫിക് സമുദ്രമേഖലയിലും ആധിപത്യം ശ്രമിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ജര്‍മനിയുടെ യുദ്ധ കപ്പല്‍ വരുന്നു. ഈ മേഖലയില്‍ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് നടത്തുമെന്നു ജര്‍മന്‍ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരന്‍ബവര്‍ അറിയിച്ചു.ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജര്‍മനിയുടെ തീരുമാനം. സേനാതലത്തില്‍ നിലവിലുള്ള ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെട്ട (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ക്വാഡ്) സഖ്യത്തിനു സഹായകരമായിട്ടാകും ജര്‍മനിയും ചേരുക.
ഇന്തോ പസിഫിക് സമുദ്രമേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയുടെ ജര്‍മന്‍ സന്ദര്‍ശനത്തില്‍ ധാരണയിലെത്തിയിരുന്നു. ഈ ധാരണയനുസരിച്ച് 2021 ല്‍ ആയിരിക്കും ജര്‍മന്‍ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ് ആരംഭിക്കുക.
നാറ്റോ സഖ്യത്തിന്റെ ധാരണയനുസരിച്ച് ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി അറിയിച്ച ജര്‍മനി അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ തുക പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കുമെന്ന് അറിയിച്ചു.