കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹെസ ജ്വല്ലറി ഉടമ ഷമീമിന്‍റെ കളരാന്തിരിയിലെ വീട്ടില്‍ റെയ്‍ഡ്. വിൽപ്പനയ്ക്ക് വെച്ച സ്വർണ്ണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഇന്നലെ മുഴുവന്‍ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസാ ജ്വല്ലറി ഉടമകളും ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിക്കുന്നു. ഇതിന്‍റെ ഉറവിടം സംബസിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.