മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. കഴിഞ്ഞ 50 വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കഴിഞ്ഞ 35 വർഷമായി മലയാളത്തിലെ ഏറ്റവും വലിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഒരു പക്ഷേ ഇത്രയും വർഷക്കാലമായി സൂപ്പർസ്റ്റാർ നിലനിർത്തിപ്പോരുന്ന താരങ്ങൾ വളരെ അപൂർവ്വമായി മാത്രമേ ഈ ലോകത്ത് പോലും ഉണ്ടായിട്ടുള്ളൂ. സിബിഐ അഞ്ചാം ഭാഗത്തിൽ ആണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല മമ്മൂട്ടി. പോസ്റ്റുകൾ പലപ്പോഴും വരാറുണ്ട് എങ്കിലും ഇതൊക്കെ ഒന്നുകിൽ മമ്മൂട്ടി അഭിനയിച്ച സിനിമകളുടെയോ അല്ലെങ്കിൽ മറ്റുള്ള താരങ്ങളുടെ സിനിമകളുടെയോ പോസ്റ്ററുകൾ ആയിരിക്കും. ഇതെല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് വ്യക്തിപരമായ വിശേഷം മമ്മൂട്ടി പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതെല്ലാം ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയും വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടുകയും ചെയ്യുന്നത് പതിവാണ്.
ഇപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചു മകളുടെ പിറന്നാൾ ദിനത്തിലാണ് മമ്മൂട്ടി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് കൊച്ചുമകളുടെ അഞ്ചാം പിറന്നാൾ ആണ്. മറിയം എന്നാണ് കൊച്ചുമകളുടെ പേര്. ദുൽഖർ അമാൽ ദമ്പതികളുടെ ഏക മകൾ കൂടിയാണ് മറിയം. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകർ ഉണ്ട് ഈ കുട്ടി താരത്തിന്.
കൊച്ചു മകളുടെ ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആണ് മമ്മൂട്ടി കൊച്ചുമക്കൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മമ്മൂട്ടി പറയുന്ന വാക്കുകൾ എന്തൊക്കെയാണ് എന്ന് കണ്ടോ? ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരത്തെ അല്ല മറിച്ച് സ്നേഹനിധിയായ ഒരു അപ്പൂപ്പനെ മാത്രമാണ് എന്നാണ് മലയാളികൾ പറയുന്നത്. “എൻറെ മാലാഖയ്ക്ക് ഇന്ന് 5 വയസ്സ് തികയുന്നു” എന്നാണ് കൊച്ചു മകളുടെ ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്.