വയനാട്ടിൽ മാവോയിസ്റ്റ് – തണ്ടർബോൾട്ട് ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
76

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍‌ മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. മാ​വോ​യി​സ്റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ടി​ഞ്ഞാ​റെ​ത്ത​റ മീ​ന്‍​മു​ട്ടി വാ​ള​രം​കു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്ത്കേ​ര​ള പോലീ​സി​ന്‍റെ സാ​യു​ധ​സേ​നാ വി​ഭാ​ഗ​മാ​യ ത​ണ്ട​ര്‍ ബോ​ള്‍​ട്ട് പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്ബോ​ള്‍ മാ​വി​യി​സ്റ്റു​ക​ള്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

ത​ണ്ട​ര്‍​ബോ​ള്‍​ട്ട് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ഇ​രു​പ​തോ​ളം മാ​വോ​യി​സ്റ്റു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

 

പ​ടി​ഞ്ഞാ​റെ​ത്ത​റ​യ്ക്കും ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മി​നും സ​മീ​പ​ത്താ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ല്‍‌ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ആ​രേ​യും പൊ​ലീ​സ് ക​യ​റ്റി​വി​ടു​ന്നി​ല്ല.

 

ഇ​വി​ടെ മൊ​ബൈ​ല്‍ ഫോ​ണി​ന് റേ​ഞ്ചി​ല്ലെ​ന്നും സാ​റ്റ​ലൈ​റ്റ് ഫോ​ണ് വ​ഴി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നും ത​ണ്ട​ര്‍ ബോ​ള്‍​ട്ട് സം​ഘ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നു​മാ​ണ് സൂ​ച​ന.

 

ക​ഴി​ഞ്ഞ വ​ര്‍​ഷം വൈ​ത്തി​രി​യി​ല്‍ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ മാ​വോ​യി​സ്റ്റ് സി.​പി ജ​ലീ​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here