പ്രശസ്ത സെലിബ്രിറ്റി ഷെഫ് മൈക്കൽ ചിയാരെല്ലോ അന്തരിച്ചു.

0
59

ഇറ്റാലിയൻ സ്വാധീനമുള്ള കാലിഫോർണിയൻ പാചകരീതികൾക്കും ടെലിവിഷൻ അവതരണങ്ങൾക്കും പേരുകേട്ട സെലിബ്രിറ്റി ഷെഫും ഫുഡ് നെറ്റ്‌വർക്ക് അവതാരകനുമായ മൈക്കൽ ചിയാരെല്ലോ അന്തരിച്ചു. അപ്രതീക്ഷിതമായ അലർജിയെ തുടർന്നുണ്ടായ അനാഫൈലക്റ്റിക് ഷോക്കാണ് മരണ കാരണം. അദ്ദേഹത്തിന് 61 വയസ്സായിരുന്നു.

മൈക്കിളിൻ്റെ റെസ്റ്റോറന്റ് ഗ്രൂപ്പായ ഗ്രുപ്പോ ചിയാരെല്ലോയാണ് മരണം സ്ഥിരീകരിച്ചത്. കാലിഫോർണിയ നാപ്പയിലെ ക്വീൻ ഓഫ് വാലി മെഡിക്കൽ സെൻ്ററിൽ മൈക്കിൾ മരിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവർ സമീപത്തുണ്ടായിരുന്നുവെന്ന് ഗ്രുപ്പോ ചിയാരെല്ലോ അറിയിച്ചു. മുൻ ഭാര്യ എലീൻ ഗോർഡൻ അവരുടെ നാല് മക്കളായ എയ്ഡൻ, മാർഗോക്സ്, ഫെലിസിയ, ജിയാന എന്നിവരാണ് മെെക്കിളിനുള്ളത്.

ഒരു ഔദ്യോഗിക പ്രസ്താവനയിൽ, ചിയാരെല്ലോയുടെ കുടുംബം ആ നഷ്ടത്തെക്കുറിച്ച് വിലപിച്ചു, “അദ്ദേഹത്തിന്റെ പാചക വൈഭവം, അതിരുകളില്ലാത്ത സർഗ്ഗാത്മകത, കുടുംബത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ അദ്ദേഹത്തിന്റെ കാതലായിരുന്നു. മേശയ്ക്ക് ചുറ്റും ആളുകളെ ഒരുമിച്ച് കൊണ്ടുവന്നു പങ്കിട്ട ഭക്ഷണത്തിലൂടെ അദ്ദേഹം എന്നും നിലനിൽക്കുന്ന ഓർമ്മകൾ ഉണ്ടാക്കി”.

1962 ജനുവരി 26ന് ജനിച്ച മൈക്കൽ ചിയാരെല്ലോ ഒരു ഷെഫ്, റെസ്റ്റോറേറ്റർ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശ്തനായിരുന്നു. ‘ടോപ്പ് ഷെഫ്’, ‘ടോപ്പ് ഷെഫ് മാസ്റ്റേഴ്സ്’, ‘ദി നെക്സ്റ്റ് അയൺ ഷെഫ്’ തുടങ്ങിയ ഷോകളിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.

‘ഈസി എന്റർടെയ്‌നിംഗ് വിത്ത് മൈക്കൽ ചിയാരെല്ലോ’ എന്ന തന്റെ ഫുഡ് നെറ്റ്‌വർക്ക് ഷോയ്ക്ക് മികച്ച സർവീസ് ഷോ ഹോസ്റ്റിനുള്ള ഡേടൈം എമ്മി 2005-ൽ അദ്ദേഹത്തിന് ലഭിച്ചു.

1987-ൽ നാപാ വാലിയിൽ അദ്ദേഹം തന്റെ ആദ്യത്തെ റെസ്റ്റോറന്റ്, ട്രാ വിഗ്നെ ആരംഭിച്ചു. അദ്ദേഹം നിരവധി പാചകപുസ്തകങ്ങൾ എഴുതുകയും 1985-ൽ ഫുഡ് ആൻഡ് വൈൻ മാഗസിന്റെ ഷെഫ് ഓഫ് ദി ഇയർ ഉൾപ്പെടെ നിരവധി അവാർഡുകളും നേടി.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സഹ പ്രവർത്തകരെയും ദുഖത്തിലാഴ്ത്തുന്നുവെന്ന് സെലിബ്രിറ്റി ഷെഫ് റോബർട്ട് ഇർവിൻ പറഞ്ഞു. “എനിക്കും പാചക ലോകത്തിനും വ്യക്തിപരമായി വളരെ സങ്കടകരമായ ദിവസമെന്നും അദ്ദേഹം പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here