കോഴിക്കോട് ജില്ലയിൽ 566 പേര്‍ കൂടി നിരീക്ഷണത്തില്‍

0
87

കോഴിക്കോട്: പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12156 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 71353 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 49 പേര്‍ ഉള്‍പ്പെടെ 460 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 207 പേര്‍ മെഡിക്കല്‍ കോളേജിലും 101 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 152 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 35 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

280 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 33937 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 32868 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 32206 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1069 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്ന് വന്ന 290 പേര്‍ ഉള്‍പ്പെടെ ആകെ 5852 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 659 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 5111 പേര്‍ വീടുകളിലും, 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 72 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 20889 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here