ഹയർസെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്നുഘട്ടങ്ങൾ

0
70

തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രവേശനത്തിന് ഇത്തവണ മൂന്നുഘട്ടങ്ങൾ വേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ. കഴിഞ്ഞവർഷം രണ്ടുഘട്ടമായിരുന്നു. അലോട്ട്മെന്റ് പട്ടിക തയ്യാറാക്കാൻ മെറിറ്റ് മാർക്കും ബോണസ് പോയന്റും നൽകുന്ന രീതിയാണിപ്പോൾ. അതിനാൽ, എല്ലാവർക്കും വീടിനടുത്തുള്ള സ്കൂളിൽ പ്രവേശനം കിട്ടണമെന്നില്ല. ഇനി മെറിറ്റിനു പ്രധാന്യംനൽകാൻ ഉദ്ദേശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here