യു.ഡി.എഫിലേക്കില്ല , ഒറ്റക്ക് മത്സരിക്കും : പി.സി ജോർജ്

0
65

യുഡിഎഫിലേക്കില്ലെന്ന് പി സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. എം എം ഹസന് വിവരക്കേടാണെന്നും പി സി ജോര്‍ജ് മീഡിയവണിനോട് പറഞ്ഞു.

 

“കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും”- പി സി ജോര്‍ജ് പറഞ്ഞു.

 

യുഡിഎഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതോടെ യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയ പി സി ജോര്‍ജ് താന്‍ യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here