ന്യൂഡല്‍ഹി: മയക്ക് മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷ് തന്നെ നേരിടട്ടെയെന്നും ഇതിന്റെ പേരില്‍ പിതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കി.
കോടിയേരി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അതിന് സി.പി.എം മറുടപടി പറയേണ്ട സാഹചര്യമുള്ളൂ. വിഷയം കോടിയേരി ബാലകൃഷ്ണനെതിരേ തിരിച്ച് വിടുന്നതില്‍ പ്രതിരോധിക്കും അദ്ദേഹത്തിനെതിരേയുള്ള പ്രചാരവേലയെ ചെറുക്കാനും രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ പേരില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അത് എതിരാളികളെ സഹായിക്കുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു.