യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

0
73

യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും കൊള്ളയടിക്കുന്ന ആളുകളായി ഈ കമ്മീഷൻ മാറിയിരിക്കുകയാണ്. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളമെന്നും സുരേന്ദ്രൻ പറഞ്ഞു.

‘സാധാരണക്കാരന്റെ ചില്ലിക്കാശ് തിന്നു തടിച്ചു കൊഴുക്കുന്ന വെറും അഴിമതിക്കാരായി മാറിയിരിക്കുകയാണ് ഈ കമ്മീഷനുകളെല്ലാം. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും കാശില്ല, പൊലീസ് ജീപ്പിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല.

ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളം’- കെ.സുരേന്ദ്രന്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ്  ഉയർത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് നിലവിലെ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here