സൈനിക സ്‌കൂള്‍ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നല്‍കുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍. ഒക്ടോബര്‍ 13ന് ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും നല്‍കി.അടുത്ത അധ്യയന വര്‍ഷം മുതലാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 7.5 ശതമാനവും വിരമിച്ച സൈനികരുടെ മക്കള്‍ക്ക് 25 ശതമാനം സംവരണവും നല്‍കി വരുന്നുണ്ട്. ഇനി ഒബിസി വിഭാഗക്കാര്‍ക്കുളള സംവരണവും ലഭിക്കും.