സംസ്ഥാനത്ത് ആശുപത്രികളിൽ അവയവ കച്ചവടം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

0
75

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം/തൃശൂര്‍: സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട മാ​​​​ഫി​​​​യ സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ര്‍​​​​ട്ട്. ഇ​​തി​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തൃ​​​​ശൂ​​​​ര്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് എ​​​​സ്പി കെ.​​​​എ​​​​സ്. സു​​​​ദ​​​​ര്‍​​​​ശ​​​​ന​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം തു​​ട​​ങ്ങി. ര​​​​ണ്ടു വ​​​​ര്‍​​​​ഷ​​​​ത്തി​​നു​​ള്ളി​​ല്‍ ന​​ട​​ന്നി​​ട്ടു​​ള്ള അ​​​​വ​​​​യ​​​​വ കൈ​​​​മാ​​​​റ്റം അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​​​​ദേ​​​​ശം.

 

മൃ​​​​ത​​​​സ​​​​ഞ്ജീ​​​​വ​​​​നി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​ര്‍​​​​ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചാ​​​​ണ് അ​​​​വ​​​​യ​​​​വ ​​​​കൈ​​​​മാ​​​​റ്റം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.സ​​​​ര്‍​​​​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​ള്‍​​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍​​ക്ക് ഇ​​​​തി​​​​ല്‍ പ​​​​ങ്കു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​വ​​​​യ​​​​വ ക​​​​ച്ച​​​​വ​​​​ട മാ​​​​ഫി​​​​യ​​യു​​ടെ പ്ര​​വ​​ര്‍​​ത്ത​​നം തു​​​​ട​​​​രു​​​​ന്ന​​​​തെ​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ച് ഐ​​​​ജി എ​​​​സ്. ശ്രീ​​​​ജി​​​​ത്ത്, സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു ന​​​​ല്‍​​​​കി​​​​യ റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

 

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെത്തു​​ട​​ര്‍​​ന്നാ​​ണ് ‌ഇ​​തു​​സം​​ബ​​ന്ധി​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നു നി​​​​ര്‍​​​​ദേ​​​​ശി​​​​ച്ച​​​​ത്. ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ വ​​​​ഴി പ​​​​ണം വാ​​​​ങ്ങി​​​​യാ​​​​ണ് അ​​വ​​യ​​വ കൈ​​​​മാ​​​​റ്റം ന​​ട​​ത്തു​​ന്ന​​ത്. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ല്‍ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​​യ ആ​​​ള്‍​​​ക്കു മ​​​തി​​​യാ​​​യ പ്ര​​​തി​​​ഫ​​​ലം ന​​​ല്‍​​​കി​​​യി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​ടു​​ത്ത നാ​​ളി​​ല്‍ ഉ​​​യ​​​ര്‍​​​ന്നി​​രു​​ന്നു.

 

വൃ​​​ക്ക വി​​​ല​​​യ്ക്കു വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍ മൂ​​​ന്നു മു​​​ത​​​ല്‍ 30 വ​​​രെ ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ല്‍​​​നി​​​ന്നു ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. പ​​​ണം ന​​​ല്‍​​​കാ​​​തെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന മ​​റ്റ് അ​​​നേ​​​കം സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മുണ്ടാ​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ളും പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍ പെ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​സ്തി​​​ഷ്ക മ​​​ര​​​ണ​​​ശേ​​​ഷം അ​​​വ​​​യ​​​വ​​​ദാ​​​നം ന​​​ട​​​ത്താ​​​നും ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍​​​ക്കു ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​തു ന​​​ല്‍​​​കാ​​​നും ത​​​യാ​​​റാ​​​യാ​​​ല്‍ അ​​​വ​​​യ​​​വ​​​ദാ​​​ന രം​​​ഗ​​​ത്തെ ത​​​ട്ടി​​​പ്പും മാ​​​ഫി​​​യാ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന് കി​​​ഡ്നി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ സ്ഥാ​​​പ​​​ക ചെ​​​യ​​​ര്‍​​​മാ​​​ന്‍ ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ല്‍ പ​​​റ​​​ഞ്ഞു.

 

സം​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​വ​​​​യ​​​​വ കൈ​​​​മാ​​​​റ്റ​​​​ത്തി​​​​നാ​​​​യി 35 ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ല്‍ കൈ​​​​മാ​​​​റ്റ​​​​ങ്ങ​​​​ളെ​​​​ല്ലാം ഇ​​​​തി​​​​നു പു​​​​റ​​​​ത്താ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ 19നു ​​​​സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here