ഇസ്താംബൂള്‍: അസര്‍ബൈജാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ സൈനിക സഹായം നല്‍കാന്‍ മടിക്കില്ലെന്ന് തുര്‍ക്കി. അത്തരമൊരു അഭ്യര്‍ത്ഥന ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് തുര്‍ക്കി വൈസ് പ്രസിഡന്റ് ഫോട്ട് ഒക്തെ വ്യക്തമാക്കി. സിഎന്‍എന്നുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസര്‍ബൈജാനുമായുളള അതിര്‍ത്തിപ്രശ്‌നങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ നയതന്ത്രപരിഹാരമില്ലെന്ന് ആര്‍മീനിയ പ്രധാനമന്ത്രി നിക്കോള്‍ പശിനിയന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് തുര്‍ക്കി നിലപാട് വ്യക്തമാക്കിയത്.
അസര്‍ബൈജാന്‍ പ്രദേശങ്ങള്‍ ആര്‍മീനിയ കയ്യെടക്കിവയ്ക്കുന്നതിനെതിരേ നേരത്തെ തന്നെ തുര്‍ക്കി രംഗത്തുവന്നിരുന്നു.
പ്രശ്‌നപരിഹാരത്തിനു വേണ്ടി ശ്രമിക്കുന്ന ഒഎസ്‌സിഇ മിന്‍സ്‌ക് ഗ്രൂപ്പിന്റെ ശ്രമങ്ങളെ വൈസ് പ്രസിഡന്റ് വിമര്‍ശിച്ചു.അമേരിക്ക, ഫ്രാന്‍സ്, റഷ്യ, തുടങ്ങിയ രാഷ്ട്രങ്ങള്‍ അംഗങ്ങളായ കൂട്ടായ്മയാണ് ഒഎസ്‌സിഇ മിന്‍സ്‌ക്. ഇവര്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നതിനു പകരം അത് നിലനിര്‍ത്താനും ആര്‍മീനിയക്ക് സൈനിക, രാഷ്ട്രീയ സഹായം ചെയ്യാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസൈര്‍ബൈജന്റെ നാഗോര്‍നോ കറാബാക്ക് പ്രദേശം ആര്‍മീനിയ കയ്യടക്കിവച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന്റെ പ്രധാന കാരണം.
നാഗോര്‍നോ കറാബാക്ക് പ്രദേശം അസൈര്‍ബൈജാന്റെതാണെങ്കിലും ആര്‍മീനിയന്‍ സായുധ സംഘടനകളുടെ കൈവശമാണ് അത്. സപ്തംബര്‍ 27ന് ആര്‍മീനിയന്‍ വിഘടനവാദികളുടെ വലിയൊരു മുന്നേറ്റം നടന്നതാണ് പുതിയ സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷത്തില്‍ 834 വിഘടനവാദികളും 63 അസര്‍ബൈജാന്‍ പൗരന്മാരും കൊല്ലപ്പെട്ടു.