ന്യൂഡല്‍ഹി: മുത്തലാഖിനെതിരെ നിയമയുദ്ധം നടത്തിയ സൈറാബാനുവിനെ ഉത്തരാഖണ്ഡ് വനിതാ കമ്മിഷന്‍ ഉപാധ്യക്ഷയായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സര്‍ക്കാര്‍ നിയമിച്ചു. 10 ദിവസം മുന്‍പാണു സൈറാബാനു ബിജെപിയില്‍ ചേര്‍ന്നത്. ജ്യോതി ഷാ, പുഷ്പ പാസ്വാന്‍ എന്നിവരെയും വനിതാ കമ്മിഷന്‍ ഉപാധ്യക്ഷയാക്കി. സഹമന്ത്രിക്കു തുല്യമായ പദവിയാണിത്.
മുത്തലാഖിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത ആദ്യ മുസ്ലിം വനിതയാണ് ഉത്തരാഖണ്ഡിലെ ഉധംസിങ് നഗര്‍ സ്വദേശിയായ സൈറാബാനു.