‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനുശേഷം ജിയോ ബേബി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചിത്രീകരണം പൂർത്തിയായി.
മാൻ കൈൻഡ് സിനിമയുടെ ബാനറിൽ സിമിട്രി സിനിമാസും സിനിമ കുക്ക്സ് ടീമും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” എന്നാണ് പേര്.
സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ജിയോ ബേബിയുടെ നാലാമത്തെ ചിത്രമാണ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” ‘കിലോമീറ്റേഴ്സി’നു പുറമെ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായി .
ഫാമിലി ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു സ്കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്. സുരാജിന്റെ ഭാര്യയുടെ വേഷത്തില്‍ നിമിഷയും എത്തുന്നു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജും നിമിഷയും ജോഡിയായി ഒന്നിക്കുന്ന ചിത്രമാണ് ” ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”
ധന്യ സുരേഷ്, മൃദുലാ ദേവി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
എഡിറ്റർ: ഫ്രാൻസിസ് ലൂയിസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യൂസ് പുളിക്കൻ
ആർട്ട് ഡയറക്ടർ: ജിതിൻ ബാബു മന്നൂർ
കോസ്റ്റ്യൂം ഡിസൈനർ: ധന്യ ബാലകൃഷ്ണൻ
സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്
സൗണ്ട് ഡിസൈൻ: ടോണി ബാബു
കോറിയോഗ്രഫി: സാബു ജോർജ്
പ്രൊഡക്ഷൻ കൺട്രോളർ: ഷിനോയ് ജി തലനാട്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: നിധിൻ പാനിക്കർ
അസോസിയേറ്റ് ഡയറക്ടർമാർ: അഖിൽ ആനന്ദൻ, മാർട്ടിൻ എൻ ജോസഫ്
ക്രിയേറ്റീവ് ഹെഡ്: ബീന ജിയോ
പ്രോജക്റ്റ് ഡിസൈനർ: നിഷിത കല്ലിംഗൽ
സ്റ്റിൽസ്: ജെ ജെ അബ്രഹാം, ചിയാൻ പ്രതീക്ക്
പബ്ലിസിറ്റി ഡിസൈനുകൾ: ലിങ്കു അബ്രഹാം – വാലിൻസ്