ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മോശം തുടക്കം

0
76

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും വിരാട് കോലിയുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്. 29 റണ്‍സോടെ റിഷഭ് പന്തപം 12 റണ്‍സോട ചേതേശ്വര്‍ പൂജാരയും ക്രീസില്‍. കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.

ടോസിലെ ഭാഗ്യം തുടക്കത്തില്‍ ബാറ്റിംഗിലും ഇന്ത്യക്ക് ഒപ്പമായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായി എത്തിയ ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 41 റണ്‍സടിച്ചു. എന്നാല്‍ പതിനാലാം ഓവറില്‍ ഇടം കൈയന്‍ സ്പിന്നറായ തൈജുള്‍ ഇസ്ലാം രംഗത്തെത്തിയതോടെ കളി മാറി. ആദ്യം ഗില്ലിനെ(20) യാസിര്‍ അലിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യക്ക് ആദ്യ അടിയേറ്റു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മടങ്ങി. 22 റണ്‍സെടുത്ത രാഹുലിനെ ഖാലിദ് അഹമ്മദ് ബൗള്‍ഡാക്കി. മുന്‍ നായകന്‍ വിരാട് കോലിക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് പേന്ത് നേരിട്ട കോലി ഒരു റണ്ണെടുത്ത് തൈജുള്‍ ഇസ്ലാമിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

41-1ല്‍ നിന്ന് 48-3ലേക്ക് വീണ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലേക്ക് വീഴുമെന്ന് കരുതിയെങ്കിലും റിഷഭ് പന്തിന്‍റെ പ്രത്യാക്രമണം ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. 26 പന്ത് നേരിട്ട റിഷഭ് പന്ത് നാല് ഫോറും ഒരു സിക്സും പറത്തിയാണ് 29 റണ്‍സെടുത്തത്. 32 പന്തില്ഡ 12 റണ്‍സുമായി പൂജാരയും പന്തിനൊപ്പം മികച്ച കൂട്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here