മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം(Former Indian Cricketer) അമ്പാട്ടി റായിഡു(Ambati Rayudu)വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വൈഎസ്ആര്‍സിപിയുടെ തലവനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഈ വര്‍ഷം ജൂണില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി റായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ റായിഡു മത്സരിക്കണമെന്ന് ജഗന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് എവിടെ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. 37 കാരനായ റായിഡു ഐപിഎല്‍ 2023 നേടിയതിന് ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായിഡു മച്ചിലിപട്ടണത്ത് മത്സരിക്കാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പിന്നീട് എടുക്കും.