ജലനിരപ്പ് കൂടി : കക്കി അണക്കെട്ട് ഇന്ന് തുറന്നേക്കും

0
103

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് ഇന്ന് തുറക്കും

പത്തനംതിട്ട: മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ കക്കി അണക്കെട്ട് ഇന്ന് തുറക്കുമെന്ന് ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ജലനിരപ്പ് ഇന്നലെ രാത്രി 10 മണിയോടെ 978.33മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് കെ എസ് ഇ ബി റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു.

കക്കി അണക്കെട്ടില്‍ നിലവില്‍ 978.83 മീറ്റര്‍ വരെ ജലം സംഭരിക്കാവുന്നതാണ്. ഇപ്പോള്‍ ലഭിക്കുന്ന ജലപ്രവാഹത്തിന്റെ തോത് അനുസരിച്ച്‌ അടുത്ത 32 മണിക്കൂറിനുള്ളില്‍ ജലം കവിയാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതി നേരിടുന്നതിനായി കെ എസ് ഇ ബിയുടെ സാങ്കേതിക വിഭാഗം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.അപകടനില കവിഞ്ഞാല്‍ സ്പില്‍വേ നേരിയ തോതില്‍ തുറന്ന് വെള്ളം ഒഴുക്കിവിടും. വെള്ളം പുറത്തേക്കു ഒഴുക്കിയാല്‍ 3 മണിക്കൂറിനുശേഷമാകും വെള്ളം ത്രിവേണിയിലെത്തി ചേരുക. അതെ സമയം കാലാവസ്ഥാ വകുപ്പിന്‍്റെ പ്രവചനപ്രകാരം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നേരിയതോതിലുള്ള മഴയെ ഉണ്ടാകുകയുള്ളതിനാല്‍ നദിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുവാന്‍ സാധ്യതയില്ല. അതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിക്കുമെന്നതിനാല്‍, നദിയില്‍ കുളിക്കുന്നതും, തുണി കഴുകുന്നതും, മീന്‍ പിടിക്കുന്നതും കഴിവതും ഒഴിവാക്കേണ്ടതാണെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്താമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here